“ഇവൻമാരെ കൊല്ലടാ”; ഇഡി ആക്രമണക്കേസിൽ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആർ. “ഇവൻമാരെ കൊല്ലടാ” എന്നാക്രോശിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇഡി അസിസ്റ്റന്റ് ഡയറക്ടർ V. Sanath Reddy നൽകിയ പരാതിയിലാണ് Museum Police Station കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് എഫ്ഐആറിലെ പരാമർശം. ഏകദേശം 300 ഓളം പേർ സംഘം ചേർന്ന് വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ ഒരു ഇഡി ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റതായും വാഹന ഡ്രൈവറെ ഗുരുതരമായി ആക്രമിച്ച് ഇഷ്ടികകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തകർത്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button