‘ഭര്‍ത്താവ് കടുത്ത ലൈംഗികതയ്ക്ക് അടിമ’, വെളിപ്പെടുത്തലുമായി സൂപ്പര്‍താരത്തിന്റെ ഭാര്യ

വാഷിംഗ്ടണ്‍ ഡി.സി: തന്റെ ഭര്‍ത്താവും ഡബ്ല്യു.ഡബ്ല്യു.ഇ (വേള്‍ഡ് റെസലിംഗ് എന്റര്‍ടെയ്ന്‍മെന്റ്) സൂപ്പര്‍ താരവുമായിരുന്ന ഹള്‍ക്ക് ഹോഗനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ രംഗത്ത്. ഹള്‍ക്ക് ഹോഗന്‍ എന്ന റ്ിംഗ് നാമത്തില്‍ അറിയപ്പെടുന്ന ടെറി ജീന്‍ ബൊലിയ കടുത്ത ലൈംഗികതയുടെ അടിമയും നുണയനുമാണെന്നാണ് ഭാര്യ ലിന്‍ഡ ആരോപിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച വീഡിയിയോയിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി കടുത്ത സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടും ഒരിക്കലും കരയുന്ന മുഖവുമായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സമയമായിരിക്കുന്നുവെന്നും അവര്‍ പറയുന്നു. 36കാരിയായ മകള്‍ വീടും കുടുംബവും ഉപേക്ഷിച്ച് പ്രത്യേകമാണ് കഴിയുന്നതെന്നും കുടുംബം തകരാന്‍ കാരണം ഹള്‍ക്കിന്റെ സ്വഭാവമാണെന്നും ഭാര്യ പറയുന്നു. തിരിച്ചുവരുന്നതിനും ഒരു കുടുംബമായി തുടരുന്നതിനും അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ലിന്‍ഡ പറഞ്ഞു.

അയാള്‍ നുണയനും സെക്സ് അഡിക്ടുമാണെന്നും ലിന്‍ഡ തുറന്നടിച്ചു.മകളുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ ഇരട്ടകുട്ടികളുടെ മാതാവാണ്്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അവള്‍ ഞങ്ങളോട് പറഞ്ഞില്ല. അവള്‍ ടെറിയുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതെങ്ങനെയാണ് ഞാനുമായുള്ള ബന്ധത്തില്‍ പ്രതിഫലിച്ചതെന്നറിയില്ലെന്നും ലിന്‍ഡ പറയുന്നു. എന്നെയും അവള്‍ ഒഴിവാക്കി. ഞാന്‍ അവളോട് സംസാരിച്ചിട്ട് എട്ടുവര്‍ഷത്തോളമാകുന്നു. – വീഡിയോയില്‍ ലിന്‍ഡ പറഞ്ഞു. അതേസമയം ജീവിതത്തിലെ ആകെയുള്ള സന്തോഷം തന്റെ മകന്‍ നിക്ക് ഹോഗനാണെന്നും അവര്‍ പറയുന്നുണ്ട്.1983ല്‍ ആയിരുന്നു ഹള്‍ക്ക് ഹോഗനും ലിന്‍ഡയും തമ്മിലുള്ള വിവാഹം എന്നാല്‍ 26 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും 2009ല്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം ഹള്‍ക്ക് ഹോഗന്‍ രണ്ട് തവണ കൂടി വിവാഹം കഴിച്ചു. അതേസമയം, ഡബ്ല്യു. ഡബ്ല്യു. ഇയിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് ഹോഗന്‍ അറിയപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *