വിവാദങ്ങൾക്കിടെ ആദ്യ പ്രതികരണം; ‘ഞാൻ ചെങ്ങന്നൂരിലെ അച്ഛന്റെ വീട്ടിൽ’ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ആലപ്പുഴ: അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ചർച്ചയായത് ഇൻഫ്ലൂവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയെന്ന വാർത്തയായിരുന്നു. സംഭവത്തിന് പിന്നാലെ മേഘക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ ആദ്യമായി പ്രതികരിച്ച് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മേഘ.
ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ചിത്രങ്ങളും മേഘ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപ്പോലെ താൻ മറ്റാരുടെയും കൂടെയല്ല എന്ന് പറയാതെ പറയുന്നതുപ്പോലെയാണ് മേഘയുടെ പോസ്റ്റ്. പോസ്റ്റിൽ മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.
അതേസമയം, പുതിയ റീലുമായി അഖിൽ എൻആർഡി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. അഖിൽ ഫോട്ടോഗ്രാഫറായി എത്തിയ വീഡിയോ വൈറലായിരുന്നു. അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതിൽ വ്യക്തതയില്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊന്നും മേഘ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.



