സുധാകരന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ സൈബർ പൊലീസ് കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ. സുധാകരൻ പ്രസ്താവന നടത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. ‘രാജീവ് പി.ആർ. രാജീവ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്.

മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ പ്രസ്താവന നടത്തിയെന്ന തരത്തിലായിരുന്നു വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

തനിക്കെതിരെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വ്യാജ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നും സുധാകരൻ പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി ബാധകമായ സൈബർ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ വ്യാജപ്രചാരണം അനുവദിക്കാനാകില്ലെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാനും വ്യാജവാർത്താ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി ശക്തമാക്കാനുമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button