അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചു; മുഖ്യമന്ത്രി പെരുന്നയിലെത്തുമെന്ന് ജി. സുകുമാരൻ നായർ

ചങ്ങനാശേരി: മുഖ്യമന്ത്രി വി ഡി സതീശനുമായി എൻഎസ്എസ് നേതൃത്വത്തിനുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് സൂചിപ്പിച്ച് സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം അകറ്റിയതായും അദ്ദേഹം അറിയിച്ചു. അഞ്ച് വർഷത്തിന് ശേഷം വി ഡി സതീശൻ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന 150-ാമത് മന്നം ജയന്തി ആഘോഷങ്ങൾക്കായി പെരുന്നയിൽ എത്തും. മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനമാകും മുഖ്യമന്ത്രി നിർവഹിക്കുക.
ഫോൺ വഴിയാണ് മുഖ്യമന്ത്രിയെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്ന് സുകുമാരൻ നായർ പറഞ്ഞു. മുൻപ് പറഞ്ഞ വിമർശനങ്ങളെല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചു, ക്ഷണത്തിന് താൻ വരാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ പരാമർശങ്ങൾ നടത്തിയ സാഹചര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും അവ താൻ മറന്നെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
മുഖ്യമന്ത്രിയായ വി ഡി സതീശനോട് തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ജനുവരിയിൽ നടക്കുന്ന മന്നം ജയന്തിയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ മുരളീധരനും ജയന്തി ദിന സമ്മേളനത്തിൽ പങ്കെടുക്കും വി ഡി സതീശനുമായി മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസം അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയതിനുശേഷവും ജി സുകുമാരൻ നായരുമായി ഉണ്ടായിരുന്നു.
വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ പറഞ്ഞതാണ് അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിന് മുൻപ് സതീശൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചിരുന്നു. മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻഎസ്എസ് ആസ്ഥാനത്ത് വന്നില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ ഇനി ഇവരെ കാണാൻ ഉദ്ദേശിക്കുന്നില്ല, കാണുകയും വേണ്ട.
എൻഎസ്എസിനെ ആരു വിചാരിച്ചാലും ഒരു ചുക്കും ചെയ്യാനില്ല. ഞങ്ങളെ വർഗീയവാദികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു. കാണണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് സുകുമാരൻ നായരോട് താൻ പറഞ്ഞുവെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്. പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോയെന്ന് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.



