പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് ₹9.50 വർധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിനാണ് ₹9.50 വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില ₹2,763.50 ആയി.

ഡൽഹിയിൽ ₹2,747.50 ആണ് പുതിയ നിരക്ക്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവ് വരുത്തിയിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് ₹202യും കൊൽക്കത്തയിൽ ₹209യും കുറച്ചിരുന്നു. ഇതോടെ ഡൽഹിയിലെ നിരക്ക് ₹2,728 ആയും കൊൽക്കത്തയിൽ ₹2,872.50 ആയും മാറിയിരുന്നു.

വിലക്കുറവിലൂടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരിയ ആശ്വാസം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. ജൂലൈയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button