ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മുദാക്കലിൽ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുദാക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തേരിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വാളക്കാട് ജംഗ്ഷനിൽ സമാപിച്ചു. യു.ഡി.എഫ് മുദാക്കൽ മണ്ഡലം കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ നായർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. ബാദുഷ അധ്യക്ഷത വഹിച്ചു.

ഡി.സി.സി അംഗം ഊരുപോയ്ക അനിൽ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഭാസ്കരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബിനു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുകന്യ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിഖിൽ കോരാണി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രവികുമാർ പുത്തൻവീട് എന്നിവർ നേതൃത്വം നൽകി.
ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ ഷിബു, ബീന, സുജാതൻ എന്നിവരടക്കം മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിവിധ പോഷക സംഘടനാ ഭാരവാഹികളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button