11 വയസുകാരനെതിരെ ലൈംഗികാതിക്രമം; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ – ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.



