മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി; പ്രഭാതഭക്ഷണ പദ്ധതിക്ക് ഇനി കാമരാജിന്റെ പേര്

ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂൾ ഭക്ഷണപദ്ധതിയുടെ പേരുമാറ്റി മുഖ്യമന്ത്രി വിജയ്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് കാമരാജിന്റെ പേര് നൽകി ഉത്തരവ് വന്നു. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണപദ്ധതി’എന്ന് അറിയപ്പെടും. 1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത് കോൺഗ്രസ് മുഖ്യമന്ത്രിയായ കാമരാജ് ആയിരുന്നു.
2022 സെപ്റ്റംബറിൽ സ്റ്റാലിൻ സർക്കാർ ആണ് ഒന്ന് മുതൽ 5 വരെ ക്ലാസുകളിൽ പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയത്. സെപ്റ്റംബർ 17 മുതൽ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കുമെന്ന് നിലവില്‍ സർക്കാര്‍ അറിയിച്ചിട്ടുണ്ട്. 19,34,230 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാണ്. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ 15,14,274 വിദ്യാർഥികൾ കൂടി പദ്ധതിയുടെ ഭാഗമാകും.



