ആലിംഗനം ചെയ്യാനുള്ള ശ്രമം തടഞ്ഞു; ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവം വിവാദമായി.

ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് സംസാരിച്ച ശേഷം മുന്നോട്ട് പോകുന്നതിനിടെ ചെറിയാൻ ഫിലിപ്പ് സമീപിച്ചതും കൈകൊടുക്കാൻ ശ്രമിച്ചതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ, ആലിംഗന ശ്രമം ബിന്ദു കൃഷ്ണ എതിർത്തതിനെത്തുടർന്ന് അവർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

ഇതിനിടയിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചതോടെ ബിന്ദു കൃഷ്ണ അദ്ദേഹത്തെ തള്ളിമാറ്റി കൈകൂപ്പി മുന്നോട്ട് നീങ്ങിയതായി വീഡിയോയിൽ വ്യക്തമാകുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതോടെ ചെറിയാൻ ഫിലിപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒരാൾ വ്യക്തമായി അനുമതി നിഷേധിച്ചിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് ശരിയല്ലെന്നും പൊതു ഇടങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദ ലംഘിച്ചതായും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *