ട്രോളിംഗ് നിരോധനം; റേഷനും ധനസഹായവും ഉടൻ നൽകണമെന്ന് മന്ത്രിക്ക് പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ കത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ച സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട സൗജന്യ റേഷനും സമ്പാദ്യധനസഹായ പദ്ധതി പ്രകാരമുള്ള ധനസഹായവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന് കത്ത് നൽകി.

കഴിഞ്ഞ പത്ത് വർഷമായി ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും പഞ്ഞമാസ ധനസഹായവും എൽ ഡി എഫ് സർക്കാർ ലഭ്യമാക്കി വന്നിരുന്നുവെന്നും. എന്നാൽ, ഇത്തവണ ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നിട്ടും ഇതുവരെ ഈ രണ്ട് ആനുകൂല്യങ്ങളും അർഹരായ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായിട്ടില്ലെന്നും കത്തിൽ ചൂണ്ടികാട്ടുന്നു.

സൗജന്യ റേഷൻ വിതരണവും സമ്പാദ്യധനസഹായ പദ്ധതിയിലെ ധനസഹായവും വൈകുന്നതു മൂലം തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യസുരക്ഷാ ആശങ്കയും നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി സൗജന്യ റേഷൻ വിതരണവും സമ്പാദ്യധനസഹായ പദ്ധതിയിലെ ധനസഹായവും എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് ഫിഷറീസ് മന്ത്രിയോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button