സംസ്ഥാനത്ത് വീണ്ടും അവയവദാനം; 17കാരൻ പുതുജീവനേകുന്നത് ആറുപേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തിൽ മരിച്ച 17കാരൻ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി രുദ്രേഷിന്റെ അവയവങ്ങൾ ആറുപേർക്കാണ് നൽകുന്നത്. ഹൃദയവും കിഡ്നിയുമടക്കം ദാനം ചെയ്യും. ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും.



