തമിഴ് ചിത്രം ‘അരികൊമ്പൻ’ ന്റെ ടീസർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ് ടീസർ

മലയാള ചിത്രമായ ട്രാഫിക്കിന്റെ തമിഴ് പതിപ്പിൽ ആസിഫ് അലി അവതരിപ്പിച്ച വേഷം ചെയ്ത നടനാണ് മിഥുൻ മഹേശ്വരൻ. താരം തന്നെയാണ് ‘അരികൊമ്പൻ’ സംവിധാനം ചെയ്ത് നായകവേഷത്തിൽ എത്തുന്നത്. എങ്കെയും എപ്പോതും, ചെന്നൈയിൽ ഒരു നാൾ, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്ടെയിൽ, യുദ്ധസത്തം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ മിഥുൻ മഹേശ്വരൻ നായകനായിരുന്നു.

ഒരു കാട്ടാനയെയും, കാട്ടിൽ ജീവിക്കുന്ന ആദിവാസി ജനതയുടെ ജീവിതത്തെയും അവർ നേരിടുന്ന പോരാട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ‘അരികൊമ്പൻ’ ഒരുക്കിയിരിക്കുന്നത്.

സുമേഷ് & രമേഷ് എന്ന മലയാള ചിത്രത്തിൽ നായികയായി എത്തിയ ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെ തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു.

രാജേഷ് പിള്ളയുടെ ട്രാഫിക് (ഹിന്ദി), മിലി, വേട്ട, ശങ്കർ ദേവഗിരിയുടെ സ്ട്രീറ്റ്‌ലൈറ്റ്, ജമുനാപ്യാരി, അം ആ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ് ലാൽ ആർ എസ് ഈ ചിത്രത്തിലൂടെ തമിഴിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല മേഖലകളിലെ രണ്ട് മലയോര ഗ്രാമങ്ങളുടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. വൈകാരികതയും ആക്ഷനും നാടകീയതയും നിറഞ്ഞതാണ് ചിത്രം.

ചിത്രം ഡിസംബർ 11ന് തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button