അംബേദ്കർ ജന്മവാർഷികം: ദളിത് കോൺഗ്രസ് കാരോട് മണ്ഡലത്തിൽ സമുചിതമായ അനുസ്മരണം”

നെയ്യാറ്റിൻകര :ഭരണഘടനയുടെ മുഖ്യ ശില്പി ഡോ. ഭീംറാവു അംബേദ്കറുടെ 135-ാം ജന്മവാർഷികദിനം ദളിത് കോൺഗ്രസ് കാരോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കുഴിഞ്ഞാംവിളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി. ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു.
വടൂർക്കോണം മോഹനൻ അധ്യക്ഷത വഹിച്ചു. ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. ഭുവനചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. അംബേദ്കറുടെ സമത്വസങ്കൽപ്പങ്ങളും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും ഇന്നും പ്രസക്തമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
കാരോട് മണ്ഡലം പ്രസിഡന്റ് അനു എസ്. കെ., അയിര സലിംരാജ്, പഞ്ചായത്ത് മെമ്പർ അനു, സുനിൽ മാറാടി, ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അംബേദ്കറുടെ ആശയങ്ങളെ പിന്തുടർന്ന് സാമൂഹിക പുരോഗതിക്കായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു.



