അംബേദ്കർ ജന്മദിനാചരണം തിരുവനന്തപുരത്ത് ശ്രദ്ധേയമായി”

തിരുവനന്തപുരം: പട്ടികജാതി ക്ഷേമ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. നിയമസഭയ്ക്ക് മുന്നിലുള്ള അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ബി. സത്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ സാമൂഹ്യ നീതിക്കായുള്ള പോരാട്ടങ്ങളും ഭരണഘടനാ മൂല്യങ്ങളും ഇന്നത്തെ സമൂഹത്തിൽ അത്യന്തം പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കുമാർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. അംബേദ്കറുടെ ആശയങ്ങൾ പിന്തുടർന്ന് സാമൂഹിക സമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് പ്രസംഗകർ ആഹ്വാനം ചെയ്തു.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *