എഐ ക്യാമറകൾ അഞ്ചാം ദിവസവും ഓഫ്; സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.
ഇൻർനെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങള്‍ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.
കരാർ വിവാദം ഹൈക്കോടതിവരെ എത്തിയ ശേഷമാണ് എഐ ക്യാമറകളുടെ ടെണ്ടറെടുത്ത കെൽട്രോണിന് പണം നൽകി തുടങ്ങിയത്. 2023 ജൂണ്‍ 22നാണ് 675 ക്യാമറകള്‍ പ്രവർത്തനം തുടങ്ങി. 225 രൂപ മുടക്കിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഓരോ മൂന്ന് മാസം കൂടുമ്പോള്‍ 11 കോടിയാണ് കെൽട്രോണിന് നൽകണമെന്നാണ് വ്യവസ്ഥ. ധനവകുപ്പ് പണം നൽകുന്നതിൽ ആദ്യം ചില സംശയങ്ങള്‍ ഉന്നയിച്ചതോടെ ക്യാമറകള്‍ പ്രവർത്തനം തുടങ്ങിയിട്ടും പണം നൽകിയില്ല. ഗതാഗത കമ്മീഷണർ വിശദമായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ധനവകുപ്പ് പണം അനുവദിച്ചു തുടങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരിവരെ മാത്രമാണ് കെൽട്രോണിന് പണം നൽകിയത്. 55 കോടി ഇപ്പോള്‍ കെൽട്രോണിന് കുടിശികയാണ്.
ഗതാഗത അതോററ്റിയാണ് ഇപ്പോള്‍ പണം അനുവദിക്കാത്തത്. കരാറിലെ സംശയമുന്നയിച്ച് കഴിഞ്ഞ മാസങ്ങളിൽ കെൽട്രോണ്‍ സമർപ്പിച്ച ബില്ലുകള്‍ ഗതാഗത അതോററ്റി പാസാക്കാതെ വന്നതോടെയാണ് കുടിശിക ആയത്. ക്യാമറകളുടെ പ്രവർത്തനത്തിന് ഇൻ്റർനെറ്റ് സർവ്വീസ് നൽകിയിരുന്ന കമ്പനി ഞായറാഴ്ച സേവനം നിർത്തി. ഇതോടെ നിയമലംഘനങ്ങള്‍ ക്യാമറയിൽ പതിയുമെങ്കിലും ചിത്രങ്ങള്‍ കണ്ട്രോള് റൂമിലേക്ക് വരുന്നില്ല.
നിയമലംഘനത്തിൻ്റെ നോട്ടീസുകള്‍ വാഹന ഉടമകള്‍ക്ക് പോകുന്നുമില്ല. 225 കോടി ചെലവാക്കിയ നടപ്പാക്കിയ പദ്ധയിൽ നിന്നും സർക്കാരിന് 300 കോടിയിലധികം രൂപ ഇതിനകം തിരികെ കിട്ടി. എന്നിട്ടും പണം നൽകുന്നതില്ലെന്നാണ് കെൽട്രോണിൻ്റെ പരാതി. മുടക്കിയ തുക ആവശ്യപ്പെട്ട് സർക്കാരിനും കെൽട്രോണ്‍ കത്ത് നൽകിയിട്ടും കുടിശിക പരിഹരിച്ചില്ല. ഇനി കെൽട്രോണിനുള്ള കുടിശിക നൽകി ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിച്ചാല്‍ കൂട്ടതോടെ നിയമലംഘകർക്ക് നോട്ടീസ് ലഭിക്കും.



