വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഉഗ്രശബ്ദം കേട്ട് ഞെട്ടി അയൽവാസികൾ

പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം. തിരുവല്ല നിരണത്ത് ഇന്നുച്ചയോ‌ടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്.

ജോസിന്റെ മകൻ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്‌ജ് വച്ചിരുന്നത്. പൊട്ടിത്തെറിയിൽ മുറിയിലെ ഭിത്തിക്കടക്കം കേടുപാടുണ്ടായി. മേൽക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.

രണ്ട് മുറികൾക്കും കേടുപാടുകൾ സംഭവിച്ചു. അടുക്കളയിൽ ഗ്യാസ് സിലിണ്ടറിരുന്ന ഭാഗത്ത് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ വീട്ടിൽ ആർക്കും പരിക്കില്ല.ഉഗ്രസ്‌ഫോടനമാണുണ്ടായതെന്ന് അയൽവാസികൾ പറഞ്ഞു. തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണവിയേധമാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button