തിരംഗ മാർച്ചിന് തൊട്ടുമുമ്പ് അഭിജീത് ദിപ്കെ കസ്റ്റഡിയിൽ; പ്രതിഷേധവുമായി സിജെപി!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണ‍ർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പാർട്ടി അദ്ധ്യക്ഷൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ദിപ്കെയുടെ വസതിയിൽ എത്തിയാണ് സിജെപി അദ്ധ്യക്ഷനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാർച്ച് ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയായിരുന്നു നടപടി. അതേസമയം മാർച്ചുമായി മുന്നോട്ടുപോകുമെന്ന് സിജെപി വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ദിപ്കെയെ കസ്റ്റഡിയിലെടുക്കുന്നത്. ഡൽഹി പൊലീസ് ദിപ്കെയുടെ വീട്ടിലെത്തി റാലി നടത്തരുതെന്ന് നിർദേശിക്കുന്ന നോട്ടീസ് കൈമാറിയിരുന്നു. സിജെപിയുടെ തിരംഗ മാർച്ച് നേരിടാൻ ഡൽഹി കൊണാട്ട് പ്ലേസിൽ നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.

കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഡൽഹി പൊലീസിന്റെ വിശദീകരണമനുസരിച്ച്, കൊണാട്ട് പ്ലേസിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. ഡൽഹി മുനിസിപ്പൽ കൗൺസിൽ നിർദിഷ്ട പരിപാടിക്ക് അനുമതി നൽകിയിരുന്നില്ല. ഇതിനെത്തുടർന്നാണ് ദിപ്കെയെ മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button