മോശം കാലാവസ്ഥ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി!

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി. എന്നാൽ കോയമ്പത്തൂരിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര അസാധ്യമായതോടെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങിയതായി അധികൃതർ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന വിജയ്‌യെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് ആരാധകർ നടത്തിയിരുന്നത്. രണ്ട് വർഷം മുൻപ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ സിനിമയുടെ ഷൂട്ടിംഗിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴും വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. എന്നാൽ നിലവിൽ ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ അദ്ദേഹത്തിന് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button