തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരിയെ ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ചു

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു (24) ആണ് പിടിയിലായത്. ബന്ധുവീട്ടിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി മനു ഇൻസ്റ്റഗ്രാം വഴിയാണ് സൗഹൃദം പുതുക്കിയത്. തുടർന്ന് കഴിഞ്ഞ മെയ് 18-ന് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മനുവും മറ്റൊരാളും ചേർന്ന് അവിടെയെത്തുകയും, പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം കുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തങ്ങളെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളതെങ്കിലും, താൻ ഒറ്റയ്ക്കാണ് എത്തിയതെന്നാണ് പ്രതിയായ മനു പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെയാൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button