ജനകീയ വിഷയങ്ങളിലെ മുന്നണി പോരാളി; സതീശന്‍ ക്യാബിനറ്റില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെടുമ്പോള്‍..

വി.ഡി.സതീശന് ക്യാബിനറ്റില് പരിഗണിക്കപ്പെടാതെ പോയ യുവ എംഎല്എമാരില് പ്രധാനി ചാണ്ടി ഉമ്മനാണ്. 2023ല് മൂപ്പത്തിയേഴായിരത്തിലധികം വോട്ടിന് നിയമസഭയിലെത്തിയ ചാണ്ടി വളരെ കുറച്ചു സമയം കൊണ്ടു തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറിയിരുന്നു.

പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് സംഘം ഏറ്റെടുക്കുന്ന പല വിഷയങ്ങളിലേക്കും ആദ്യം എടുത്ത് ചാടിയതും ചാണ്ടി ഉമ്മനാണ്.

ആശാ സമരവും കോട്ടയം മെഡിക്കല് കോളജില് കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചപ്പോഴും സാധാരണക്കാരന്റെ ശബ്ദമായി ചാണ്ടി ഉമ്മനുണ്ടായിരുന്നു. ഉമ്മന് ചാണ്ടിയെ പോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയും കേരളവും ഏറ്റെടുത്തു. കോട്ടയം മെഡിക്കല് കോളജിലെ സര്ക്കാര് അനാസ്ഥയുടെ ഇരയായി ജീവന് നഷ്ടപ്പെട്ട ബിന്ദുവെന്ന വീട്ടമ്മയുടെ കുടുംബത്തിന് താങ്ങായും തണലായും ഓടിയെത്തിയ ചാണ്ടി സംസ്ഥാന ഭരണകര്ത്താക്കള്ക്കും മുതിര്ന്ന രാഷ്ട്രീയ പ്രവര്ത്തകര്ക്കും മാതൃകയാണ്.

ഉപതെരഞ്ഞെടുപ്പിനുശേഷം ലഭിച്ച മൂന്നു വര്ഷം കൊണ്ട് പുതുപ്പള്ളി നിയോജകമണ്ഡലത്തില് ഓടിനടന്ന് അടിസ്ഥാന വിഭാഗം മനുഷ്യരെ കാണുകയും പിതാവായ ഉമ്മന് ചാണ്ടിയുടെ ഓര്മ്മയ്ക്കായി ഭവനങ്ങള് നിര്മ്മിച്ചു നല്കാനും സാധിച്ചത് രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മനെ ഉമ്മന് ചാണ്ടിയെ പോലെ ജനങ്ങള് സ്വീകരിക്കാനിടയാക്കി. പാലക്കാട്, നിലമ്പൂര് ഉപതെരഞ്ഞെടുപ്പുകളിലെ ഓട്ട പ്രദക്ഷിണവും വോട്ടര്മാര് സ്ഥാനാര്ഥികളേക്കാള് ചാണ്ടിയെ കാണാന് കാത്തുനിന്നതും സോഷ്യല് മീഡിയയില് വൈറലായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഏറ്റവും കൂടുതല് മണ്ഡലങ്ങളില് പോയി വോട്ടഭ്യര്ഥിച്ച ഏക സ്ഥാനാര്ഥിയും സ്റ്റാര് കാമ്പയിനറായി മാറിയതും ചാണ്ടി ഉമ്മനാണ്. തെരഞ്ഞെടുപ്പില് രാഹുല് ഗാന്ധിയും കെ.സി. വേണുഗോപാലും പൊരിവെയിലത്ത് സൈക്കിള് ചവിട്ടിയത് ദേശീയ ശ്രദ്ധയാകര്ഷിച്ചു. ഫ്ളെക്സും പോസ്റ്ററും ആര്ഭാടവും ഒഴിവാക്കി ആ തുകയ്ക്ക് വീട് പണിത് കൈമാറാന് ചാണ്ടി ഉമ്മന് തീരുമാനിച്ചപ്പോള് മുതിര്ന്ന പല നേതാക്കളും വിലക്കാന് ശ്രമിച്ചിരുന്നു. എന്നാല് അതില് നിന്നൊന്നും പിന്നോട്ട് പോയില്ല, കാരണം ഉമ്മന് ചാണ്ടിയ്ക്ക് ജനങ്ങളായിരുന്നു ്തി. ചാണ്ടി ഉമ്മനും അത് തന്നെയാണ് പാഠമാക്കിയത്. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില് പുതുപ്പള്ളിക്കാര് ചാണ്ടിയെ നിയമസഭയിലേക്കയച്ചു.

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ജനങ്ങള് വിധിയെഴുതിയപ്പോഴെ ചാണ്ടി ഉമ്മന് മന്ത്രിയാകുമെന്ന് വോട്ടര്മാര് ഉറപ്പിച്ചിരുന്നു. മൂന്നു വര്ഷത്തെ പ്രോഗ്രസ് റിപ്പോര്ട്ട് നോക്കിയാണ് ആ അംഗീകാരം തേടിയെത്തിയതെന്നും വ്യക്തമാണ്. കപ്പിനും ചുണ്ടിനുമിടയില് സ്ഥാനമാനങ്ങള് നഷ്ടമാകുന്ന, അര്ഹരായ പലരും അതില് തഴയപ്പെടുന്നത് വരും കാലത്ത് യുഡിഎഫിന് ഗുണം ചെയ്യില്ല. 52907 വോട്ടിന്റെ ചരിത്രഭൂരിപക്ഷം ജനങ്ങള് നല്കി സഭയിലേക്ക് അയച്ചത് വെറും എംഎല്എയായി കാണാനായിരുന്നില്ലെന്ന് ചുരുക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button