ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് എം വി ഗോവിന്ദൻ

0

കൊച്ചികേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ആണ് വന്നിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചരണത്തിന് ഉള്ളൂ. എൽഡിഎഫ് താഴെത്തട്ടിലുള്ള പ്രവർത്തനം നടന്ന് വരികയാണ്. പി വി അൻവർ യു ഡി എഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുന്ന നിലപാടാണ്. പി വി അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട നിലപാടാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ജയിക്കും. എൽഡിഎഫ് വലിയ കുതിപ്പ് നടത്തും. അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എൽഡിഎഫ് സർക്കാറിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂർ എന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാർഥി ആയിരിക്കും മത്സരരംഗത്ത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. എല്ലാവരും മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുകയാണ്. നിലമ്പൂരിലും വർഗ്ഗീയ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കും. അതിനെ എൽഡിഎഫ് പ്രതിരോധിക്കും എന്നും അദ്ദേഹം പറഞ്ഞു.

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ;യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. ജൂൺ രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരും. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ജൂൺ അഞ്ചാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

എംഎൽഎയായിരുന്ന പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here