തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്‍ സ്വര്‍ണം കാണാതായതായി പരാതി

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പതിമൂന്ന് പവന്‍ സ്വര്‍ണം കാണാതായതായി പരാതി. ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. ഇതിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.
കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ക്ഷേത്രം ഭാരവാഹികൾ അറിയുന്നത്.
ക്ഷേത്രം ഭാരവാഹികൾ ഉടനെ ഫോർട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡിസിപി ഉൾപ്പെടെയുള്ള സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ ചോദ്യം ചെയ്തു. നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധന നടക്കുകയാണ്.



