സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. എല്ലാ ജില്ലകളിലും ഇടി/ മിന്നല്‍/ കാറ്റോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചത്. മലയോര മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏപ്രിലില്‍ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.

നാളെ, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റന്നാള്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, യെല്ലോ അലര്‍ട്ടാണ്. 04/04/2025 ന് പാലക്കാട്, മലപ്പുറം, വയനാട്, 05/04/2025ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. വേനല്‍ മഴയില്‍ ഏപ്രിലില്‍ കേരളത്തിലും കര്‍ണാടകയിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here