ഇപിഎഫ്ഒ ക്ലെയിം പരിധി 1 ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയരും; പിഎഫ് ഉടമകള്‍ക്ക് കോളടിച്ചു

പി.എഫ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അഡ്വാന്‍സ്ഡ് ക്ലെയിം ഓട്ടോ സെറ്റില്‍മെന്റ് (ASAC) പരിധി നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 31 തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. പി.എഫ് ഉടമകള്‍ക്ക് ഇത് വലിയ ആശ്വാസ വാര്‍ത്തയാകും.

കഴിഞ്ഞയാഴ്ച നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 113-ാമത് യോഗത്തില്‍ പി.എഫില്‍ നിന്നും പിന്‍വലിക്കല്‍ പരിധി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ലേബര്‍ & തൊഴില്‍ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 28 ന് ശ്രീനഗറില്‍ നടന്ന യോഗത്തില്‍ ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ രമേശ് കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിര്‍ദ്ദേശം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അംഗീകാരത്തിനായി അയയ്ക്കണം. അംഗീകാരത്തിന് ശേഷം ഇ.പി.എഫ്.ഒ ??അംഗങ്ങള്‍ക്ക് ASAC വഴി 5 ലക്ഷം വരെയുള്ള അവരുടെ പ്രൊവിഡന്റ് ഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കും. ഓട്ടോ ഇ.പി.എഫ്.ഒ ക്ലെയിം 2020 ഏപ്രില്‍ മാസത്തിലാണ് ഇ.പി.എഫ്.ഒ ??ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് അവതരിപ്പിച്ചത്. ആ സമയത്ത് അഡ്വാന്‍സ് ക്ലെയിം പരിധി 50,000 രൂപയായി നിശ്ചയിച്ചു. അതായത് അപ്രതീക്ഷിതമായ അസുഖങ്ങള്‍ വരുമ്പോള്‍ ഈ നേട്ടം ഉപകാരപ്രദമായിരുന്നു. എന്നാല്‍ 2024 മെയ് മാസത്തില്‍, അഡ്വാന്‍സ്ഡ് ക്ലെയിം പരിധിയുടെ ഓട്ടോ സെറ്റില്‍മെന്റ് 50,000 രൂപയില്‍ നിന്നും 1 ലക്ഷമായി ഉയര്‍ത്തി. ഇതോടെ നേട്ടത്തിന്റെ വലിപ്പം ഉയര്‍ന്നു.

ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അസുഖം വരുമ്പോഴോ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ അവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ പിന്നീട് വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കുള്ള അഡ്വാന്‍സ് ക്ലെയിമുകളുടെ ഓട്ടോ-മോഡ് സെറ്റില്‍മെന്റും സംഘടന അവതരിപ്പിച്ചു. നിലവില്‍ KYC, യോഗ്യത, ബാങ്ക് വാലിഡേഷന്‍ എന്നിവയുള്ള ഏതൊരു ക്ലെയിമും ഓട്ടോമാറ്റിക്കലി പ്രോസസ്സ് ചെയ്യുന്നു. അതിനാല്‍ ക്ലെയിം സെറ്റില്‍മെന്റിന്റെ കാലയളവ് 3 മുതല്‍ 4 ദിവസമായി കുറഞ്ഞു. മുന്‍പ് ഇത് 10 ദിവസമായിരുന്നു. 95 ശതമാനം ക്ലെയിമുകളും ഇപ്പോള്‍ ഓട്ടോമേറ്റഡ് ആണ്. 2025 മാര്‍ച്ച് 6 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് നടത്തി. ഇ.പി.എഫ്.ഒയുടെ ചരിത്രത്തില്‍ ആദ്യമായി ??2.16 കോടി ഓട്ടോ-ക്ലെയിം സെറ്റില്‍മെന്റ് നടത്തി. മാത്രമല്ല റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ലെയിം നിരസിക്കല്‍ അനുപാതവും ?ഗണ്യമായി കുറഞ്ഞു. ഇത് ഇ.പി.എഫ്.ഒയുടെ വലിയ വളര്‍ച്ചയുടെ ഭാ?ഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *