കറുത്തവര്‍ മേക്കപ്പ് ചെയ്യുന്നത് കുറ്റമോ:? നിറത്തിന്റെ പേരിലുള്ള ബോഡിഷെയിമിങ്ങിനെക്കുറിച്ച് മഞ്ജു പത്രോസ് സംസാരിക്കുന്നു

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പങ്കുവെച്ച കുറിപ്പാണ്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ശാരദ മുരളീധരന്റെ കുറിപ്പ്. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് വൈറലായതോടെ ശരീരത്തിന്റെ നിറവുമായി ബന്ധപ്പെട്ട് ഒരു വിഭാ?ഗം ആളുകള്‍ അനുഭവിക്കുന്ന അപമാനങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമായി മാറി.

ശാരദ മുരളീധരന്റെ കുറിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് തന്റെ അനുഭവങ്ങള്‍ നടി മഞ്ജു പത്രോസും പങ്കുവെക്കുകയാണ്. നിറത്തിന്റെ അടിസ്ഥാനത്തില്‍ സിനിമസീരിയല്‍ മേഖലയില്‍ കാസ്റ്റിങ് നടക്കാറുണ്ടെന്നും നിരന്തരമായി വേലക്കാരി റോളുകള്‍ വന്ന് തുടങ്ങിയതോടെ അത്തരം കഥാപാത്രങ്ങള്‍ ഇപ്പോള്‍ ചെയ്യാറില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.

കറുത്തവര്‍ മേക്കപ്പ് ചെയ്യരുതെന്ന ധാരണ പലര്‍ക്കും ഉണ്ടെന്നും മഞ്ജു പറയുന്നു. ഓര്‍മവെച്ച കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള കമന്റുകള്‍ കേള്‍ക്കുന്നുണ്ട്. റീത്തയുടെ നിറം കിട്ടിയില്ലേ… കുട്ടിക്ക് പത്രോസിന്റെ നിറമാണല്ലോ എന്നൊക്കെയാണ് ആളുകള്‍ എന്നെ കാണുമ്പോള്‍ പറഞ്ഞിരുന്നത്. ഇതെല്ലാം കേട്ട് വളര്‍ന്നത് കൊണ്ട് തന്നെ ഞാന്‍ എന്തോ കുറഞ്ഞ വ്യക്തിയാണെന്നും എന്നെ പൊതുജനത്തിന് ഇഷ്ടപ്പെടില്ലെന്നുമുള്ള ധാരണ പണ്ട് മുതല്‍ എന്റെ ഉള്ളിലുണ്ട്. എന്നോടൊപ്പം വളര്‍ന്നുവന്ന ഒന്നാണ് ആ അപകര്‍ഷതാഹബോധം. പക്ഷെ തൊഴില്‍ മേഖലയില്‍ വന്നശേഷം അത് എനിക്ക് അത്ര അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് തോന്നുന്നു. കാസ്റ്റിങിലേക്ക് വരുമ്പോള്‍ എന്റെ നിറം ശരീരപ്രക!ൃതം എന്നിവ? വെച്ച് സെക്കന്റ് കാറ്റ?ഗറിയിലേക്ക് തള്ളപ്പെടും.

വേലക്കാരിപോലുള്ള റോളുകളിലേക്ക് നമ്മളെ മാറ്റിവെക്കും. നിരന്തരമായപ്പോള്‍ ഞാനിപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതെയായി. എന്നെ റോളുകളിലേക്ക് വിളിക്കുന്നവരോട് ഞാന്‍ അത് പറയാറുണ്ട്. കഥാപാത്രം കിട്ടാതെ വീട്ടിലിരുന്നാലും എനിക്ക് കുഴപ്പമില്ല. വേലക്കാരി എന്ന റോള്‍ കുറഞ്ഞതായതുകൊണ്ടല്ല. ആര്‍ട്ടിസ്റ്റാകുമ്പോള്‍ എനിക്ക് വ്യത്യസ്തമായ റോളുകള്‍ ചെയ്യണം അതുകൊണ്ടാണ് ഇത്തരം റോളുകള്‍ വേണ്ടെന്ന് വെക്കുന്നത്. എന്റെ നിറം ഇതായതിന്റെ പേരില്‍ വേലക്കാരി റോളുകളിലേക്ക് തള്ളി വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. അതുപോലെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ വെളുത്ത ചായം പൂശി അവള്‍ ഇറങ്ങിയല്ലോ…. യഥാര്‍ത്ഥ നിറം ഞങ്ങള്‍ കണ്ടിട്ടുണ്ട് എന്നൊക്കെ കമന്റ് വരും എന്നും മഞ്ജു പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button