ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും താഴേക്ക്, 1,880 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നു. ഒരു പവൻ സ്വർണത്തിന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും (നവംബർ 18) പവന് 2,040 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്നത് സ്വർണാഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ഈ റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, വെറും പത്തുമാസത്തിനിടെ പവൻ വിലയിൽ 35,320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

