പൊലീസ് മർദ്ദനത്തിൽ പ്രതിഷേധം ശക്തം; സംസ്ഥാനവ്യാപകമായി എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രതിഷേധം, പലയിടത്തും സംഘർഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിൽ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധം. മലപ്പുറത്തെ പ്രതിഷേധത്തിൽ പൊലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം എസ്‌‌പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ആണ് സംഘർഷത്തിൽ കലാശിച്ചത്.

മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന മാർച്ചിൽ കെഎസ്‌യുവിന്റെ കൊടികൾ എസ്‌എഫ്‌ഐ പ്രവർത്തകർ കത്തിച്ചു. കൊല്ലത്ത് എസ്‌എഫ്‌ഐ മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ ഫ്ളക്‌സുകൾ നശിപ്പിച്ച സംഭവമുണ്ടായി.

എസ്‌എഫ്ഐ പ്രവർത്തകർ തന്നെ ഫ്ളക്‌സ് മാറി നശിപ്പിക്കുകയായിരുന്നു. കൊല്ലം ചിന്നകടയിലേക്കാണ് മാർച്ച് നടന്നത്. ഇതിനിടെ ഒരു പ്രവർത്തകൻ കോടിയേരിയുടെ ഫ്ളക്‌സിനടുത്തേക്ക് ഓടിയെത്തി അത് നശിപ്പിക്കുകയായിരുന്നു. എറണാകുളത്തും എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തുകയാണ്. കമ്മിഷണർ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കോലവുമായാണ് പ്രവർത്തകർ എത്തിയത്.​

കേ​ര​ള​ത്തി​ലെ​ത്തി​യ​ ​കേന്ദ്ര ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​തി​നു​ ​പി​ന്നാ​ലെ​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷം​ ​കൈ​വി​ട്ട​തോ​ടെ​ ​ത​ല​സ്ഥാ​നം​ ​ഇ​ന്ന​ലെ​ ​​ ​യു​ദ്ധ​ക്ക​ള​മാ​യി മാറിയിരുന്നു.​ ​സം​സ്ഥാ​ന​ത്തെ​ങ്ങും​ ​യുഡിഎ​ഫ് ​മ​ന്ത്രി​മാ​രെ​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ക്കു​ന്ന​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ൽ​ ​പി​ന്നീട് യൂ​ത്ത് ​കോ​ൺ​ഗ്ര​സ് -​ എ​സ്എ​ഫ്ഐ​ ​സം​ഘ​ർ​ഷ​മാ​യി​ ​പ​രി​ണ​മി​ക്കുകയായിരുന്നു. മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ള​യം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഹോ​സ്റ്റ​ലി​ന് ​സ​മീ​പ​ത്തു​നി​ന് ആ​രം​ഭി​ച്ച​ ​മാ​ർ​ച്ചി​ന്റെ​ ​തു​ട​ക്ക​ത്തി​ലു​ണ്ടാ​യ​ ​നേ​രി​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​പി​ന്നീ​ട് ​രൂ​ക്ഷ​മാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button