വിമാനത്താവളത്തിൽ നടി വിദ്യ ബാലന്റെ ലിപ് ലോക്ക്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികൾക്കടക്കം പ്രിയങ്കരിയാണ് ബോളിവുഡ് താരം വിദ്യ ബാലൻ. നടി അടുത്തിടെ മലയാളം ഡയലോഗുകൾ ഉപയോഗിച്ച് റീൽസ് ചെയ്തതും വളരെ ഹിറ്റായിരുന്നു. ഇപ്പോഴിതാ വിദ്യയുടെയും ഭർത്താവും നിർമാതാവുമായ സിദ്ധാർത്ഥ് റോയ് കപൂറിന്റെയും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുംബയ് വിമാനത്താവളത്തിലുള്ള ഇരുവരുടെയും വീഡിയോയാണ് പ്രചരിക്കുന്നത്. വിദ്യയെ യാത്ര അയയ്ക്കാനായി സിദ്ധാർത്ഥ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇരുവരും ലിപ് ലോക്ക് ചെയ്യുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതുമാണ് പുറത്തുവന്ന വീഡിയോകളിൽ ഉള്ളത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമന്റുകളും വരുന്നുണ്ട്. നല്ല ജോഡികളാണ് ഇവർ എന്നാണ് പലരുടെയും കമന്റ്. ഭർത്താവിനൊപ്പം കൂടുതൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടണമെന്ന് ചിലർ വിദ്യയോട് അഭ്യർത്ഥിക്കുകയും ചെയ്തു. 2012 ഡിസംബർ 14നാണ് വിദ്യയും സിദ്ധാർത്ഥും വിവാഹിതരായത്.



