ജോലി കഴിഞ്ഞ് മടങ്ങവേ ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശി വിന്റുമോൾ (31) ആണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം.

ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം വടക്കൻ പറവൂർ തുരുത്തിപ്പുറത്താണ് അപകടമുണ്ടായത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു വിന്റു. അപകടസമയം ബസിന്റെ ഡോർ തുറന്ന് കിടന്നിരുന്നോയെന്നതിൽ വ്യക്തതയില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button