വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ മഞ്ജുവും ദിലീപും; പരസ്പരം ഹസ്തദാനം ചെയ്യുന്ന വീഡിയോ വൈറൽ

ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ ചടങ്ങിൽ ഒരേ സമയത്ത് എത്തുന്നത്. പൊതുവെ മഞ്ജു വാര്യർ വരാൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്ന് ദിലീപും നടൻ വരാൻ സാധ്യതയുള്ള ചടങ്ങുകളിൽ നിന്നും മഞ്ജുവും വിട്ട് നിൽക്കാറുണ്ട്. നടിയെ ആക്രമിച്ച കേസും വിവാദവും വന്നശേഷം ഇരുവർക്കും ഇടയിലുള്ള അകലം കൂടിയിട്ടേയുള്ളു.
മഞ്ജു ചടങ്ങിന് എത്തിയ എല്ലാ താരങ്ങളോടും സൗഹൃദം കാണിക്കുകയും സ്നേഹ സംഭാഷണം നടത്തുകയും ചെയ്തുവെന്നും ദിലീപിനെ മൈന്റ് പോലും ചെയ്തില്ലെന്ന തരത്തിലും പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള എല്ലാ അവകാശ വാദങ്ങളേയും തള്ളികൊണ്ട് ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദിലീപിനെ പുഞ്ചിരിയോടെ ഹസ്തദാനം നടത്തി മഞ്ജു വാര്യർ സ്വീകരിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന വൈറൽ വീഡിയോയിൽ ഉള്ളത്. മഞ്ജുവും ദിലീപും കൊടിയ ശത്രുതയിലാണെന്ന വാദങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ വീഡിയോ. മഞ്ജു വാര്യർ പുഞ്ചിരിയോടെ ഷേക്ക് ഹാന്റിനായി കൈകൾ നീട്ടിയതും രണ്ടാമത് ഒന്നും ആലോചിക്കാതെ ദിലീപും കൈ കൊടുത്തു.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ രണ്ട് പേരുടേയും ആരാധകർക്കിടയിൽ ചർച്ചയായി മാറി കഴിഞ്ഞു. ഇത് എഐ ഒന്നും അല്ലല്ലോ ഒറിജിനൽ അല്ലേ… കണ്ണുകളെ വിശ്വസിക്കാമോ എന്നാണ് ചിലർ വീഡിയോ കണ്ട് കമന്റായി കുറിച്ചത്. നിറഞ്ഞ ചിരിയോടെ ദിലീപിന് കൈ കൊടുത്ത മഞ്ജു, ഒറിജിനൽ ആണോ എഐ ആണോ.



