വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ദിലീപും മഞ്ജു വാര്യരും; വീഡിയോ പുറത്ത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ദിലീപും നടി മഞ്ജു വാര്യരും. ബിഗ് സ്ക്രീൻ നായികാ നായകന്മാർ ജീവിതത്തിലും ഒന്നായെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. ഇവർക്ക് മീനാക്ഷിയെന്ന മകളുണ്ട്. ഔദ്യോഗിക വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരേ വേദികളിൽ അങ്ങനെ കാണാറുണ്ടായിരുന്നില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദിലീപും മഞ്ജുവും ഒരു വേദിയിൽ എത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലെ മാജിക് ഫ്രയിംസ് അവതരിപ്പിച്ച രാജ്യത്തെ ആദ്യ ട്രാൻസ്‌പെരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് ഉയർന്നത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശനാണ് നിർവഹിച്ചത്. ഈ ചടങ്ങിലാണ് ദിലീപും മഞ്ജുവും എത്തിയത്. ഇവരെ കൂടാതെ സംവിധായകൻ സിബി മലയിൽ, ജയസൂര്യ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങിയവരും എത്തിച്ചേർന്നിരുന്നു.ദിലീപും മഞ്ജുവും ചടങ്ങിൽ

വന്നിരുന്നുവെങ്കിലും അവർ വേദിയിൽ എവിടെയും ഒന്നിച്ചുണ്ടായിരുന്നില്ല. സ്ക്രീനിൽ ആദ്യ ചിത്രം തെളിഞ്ഞ വേളയിൽ ബാൽക്കണിയിൽ ഒരേ നിരയിലാണ് ഇരുവരും ഇരുന്നത്. മഞ്ജു ഇരുന്ന അതേനിരയിൽ വളരെ അകലെമാറിയാണ് ദിലീപ് ഇരുന്നിരുന്നത്. വേദിയിൽ മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത് ജയസൂര്യയായിരുന്നു. ദിലീപും മഞ്ജുവും ഏറെക്കാലത്തിന് ശേഷമാണ് ഒരേ ചടങ്ങിൽ പങ്കെടുക്കുന്നത്. ഇവർ എത്തിച്ചേർന്നത് ഒരേ സമയമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തിയേറ്ററിനുള്ളിൽ അവർ ഒന്നിച്ചുണ്ടായിരുന്നതും പുതുമയുള്ള കാഴ്ചയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button