വിവാദ പരാമർശങ്ങൾക്ക് പിന്നാലെ തൃഷയുടെ സാന്നിധ്യം; വിജയ്‌യുടെ സ്വാതന്ത്ര്യദിന ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി താരം

2026-ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ദേശീയ പതാക ഉയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയത്തിന് ശേഷം ടി.വി.കെ. നേതാവായ വിജയ് മുഖ്യമന്ത്രിയായി നടത്തുന്ന ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു ഇത്. എന്നാൽ ചടങ്ങിന്റെ പ്രധാന ആകർഷണമായത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു.
വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് ശേഷം തൃഷ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ചടങ്ങിൽ മുഖ്യമന്ത്രിയായ വിജയ്‌യെ തൃഷ സല്യൂട്ട് ചെയ്യുന്ന കാഴ്ചയും ശ്രദ്ധ നേടി. മുൻപ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.
വിജയ്‌യുടെയും തൃഷയുടെയും വ്യക്തിബന്ധത്തെക്കുറിച്ച് നേരത്തെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയായി വിജയ് പതാക ഉയർത്തിയ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ഇവരോടൊപ്പം അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷയും ചടങ്ങിനെത്തിയത്.



