റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണം; വേദ് ലക്ഷ്മിക്കെതിരെ പോലീസിൽ പരാതി

കൊച്ചി: ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ഇൻഫ്ളൂവൻസർ വേദ് ലക്ഷ്മി. ബിസിനസ് ലക്ഷ്യംവെച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം.

റോബിന്‍ ബിജെപിയുടെ തത്വങ്ങളെക്കുറിച്ച് അറിയില്ലെന്നും ബിജെപിക്കാർ മുഴുവൻ വർഗീയവാദികളാണെന്നും പറയുന്നുവെന്ന് അവകാശപ്പെട്ടുള്ള ഓഡിയോ സന്ദേശവും വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. എന്നാൽ പ്രചരിക്കുന്ന ശബ്ദസന്ദേശം എ.ഐ. ഉപയോഗിച്ച് നിർമിച്ചതാണെന്നാണ് റോബിൻ രാധാകൃഷ്ണന്റെ ആരോപണം.

സംഭവത്തിൽ വേദ് ലക്ഷ്മിക്കെതിരെ റോബിൻ പാലാരിവട്ടം പോലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് റോബിൻ പോലീസിൽ പരാതി നൽകിയത്.

പ്രാഥമിക പരിശോധനകൾക്ക് ശേഷം എതിർകക്ഷികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് സമൻസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button