ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ധ്യാൻ ശ്രീനിവാസൻ ട്രെൻഡിൽ; ട്രോളുകളും പിന്തുണയും നിറഞ്ഞ് സോഷ്യൽ മീഡിയ

കൊച്ചി: തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ നടൻ ധ്യാൻ ശ്രീനിവാസനെ ചുറ്റിപ്പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരോക്ഷമായി പരിഹസിച്ച് ധ്യാൻ നടത്തിയ പ്രസംഗമാണ് വീണ്ടും വൈറലാകുന്നത്.

സംഭവത്തിന് പിന്നാലെ “അടുത്തത് ധ്യാനാണ്”, “ഒരു കുപ്പായം തുന്നിവെക്കൂ” തുടങ്ങിയ ട്രോൾ പോസ്റ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മലയാള സിനിമകളിലെ രംഗങ്ങൾ എഡിറ്റ് ചെയ്ത് ട്രോളുകളും നിരവധി പേർ പങ്കുവെക്കുകയാണ്.

അതേസമയം, ധ്യാൻ ശ്രീനിവാസന് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി. “കേരളത്തിൽ വന്ന് ധ്യാനിനെ അറസ്റ്റ് ചെയ്യുക എളുപ്പമല്ല” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇവർ പങ്കുവെക്കുന്നത്.

ഇതിനിടെ വൈറലായ വീഡിയോയ്ക്ക് താഴെ ധ്യാൻ തന്നെ “ഹഹഹ, അണ്ണനും അണ്ണിയും എൻ ഉയിർ ഡാ” എന്ന കമന്റ് രേഖപ്പെടുത്തി. ഈ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതോടെ ധ്യാൻ “സേഫ് സോണിലായി” എന്ന തരത്തിലുള്ള തമാശ നിറഞ്ഞ കമന്റുകളും വ്യാപകമായി പ്രചരിക്കുകയാണ്.

ധ്യാനിന്റെ പുതിയ ചിത്രമായ ‘വിസിറ്റർ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു വിജയ്‌യെ പരാമർശിച്ച പ്രസംഗം. അന്ന് വേദിയിലും സമൂഹമാധ്യമങ്ങളിലും അത് ശ്രദ്ധ നേടിയിരുന്നെങ്കിലും, തമിഴ്‌നാട്ടിലെ ചില വിജയ് ആരാധകരുടെ വിമർശനത്തിനും ഇടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button