ഹാഷിറിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു; ‘ഞൊടി ഒൺ മോർ ടൈം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ‘വാഴ 2’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നടൻ ഹാഷിറിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഞൊടി ഒൺ മോർ ടൈം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.

പോസ്റ്റർ പങ്കുവച്ച് ഹാഷിർ സമൂഹമാധ്യമത്തിൽ കുറിച്ചത്: “അപ്പോ ഇവിടെ തുടങ്ങുന്നു അടുത്തത്. എന്റെ കൂടെ കാണണം. എന്ന് നിങ്ങളെ സ്വന്തം ഹാഷിർ.” എന്നായിരുന്നു.

ജെ. എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിറിനൊപ്പം അൽ അമീൻ, ചന്തു സലിം കുമാർ, ലുക്മാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അമൽ പോൾസൺ, ടോണി ജോസ് എന്നിവർ ചേർന്ന് സൂപ്പർ ഡൂപ്പർ ഫിലിംസ്, മിഡ്‌നൈറ്റ് സൺ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.

ഹാഷിറിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ് ‘ഞൊടി ഒൺ മോർ ടൈം’. ഇതിന് മുമ്പ് ‘അതിരടി’, ‘വാഴ’, ‘വാഴ 2’ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

അതേസമയം, മെഗാസ്റ്റാർ മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഹാഷിർ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ സിനിമയുടെ പ്രഖ്യാപനത്തോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button