ചെന്നൈ മെട്രോയിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ മാസ് എൻട്രി, ടിക്കറ്റെടുത്ത് യാത്ര ചെയ്ത് സിഎം വിജയ്

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ നടന്നു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബുധനാഴ്ച മെട്രോ ട്രെയിനിൽ യാത്ര ചെയ്തു. മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ പുതിയ പദ്ധതികളുടെ പുരോഗതിയും പരിശോധിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി
സി ജോസഫ് വിജയ് ബുധനാഴ്ച ചെന്നൈ മെട്രോ ട്രെയിനിൽ യാത്ര നടത്തി. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച മുഖ്യമന്ത്രി, മെട്രോ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നന്ദനം വരെയാണ് യാത്ര ചെയ്തത്. ടിക്കറ്റ് എടുത്താണ് അദ്ദേഹം മെട്രോയിൽ സഞ്ചരിച്ചത്. ഔദ്യോഗിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
യാത്രക്കാര്‍ക്കൊപ്പം ഇരുന്ന വിജയ്, അവരുമായി സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് പോരൂർ – പൂനമല്ലി ഭാഗങ്ങളിലെ മെട്രോ റെയിൽ നിർമ്മാണ പ്രവൃത്തികളും മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായി കത്തിപ്പാറയിലെ മെട്രോ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിക്കും. പൊതുഗതാഗതം കൂടുതൽ ജനകീയമാക്കുന്നതിനും പദ്ധതികൾ വേഗത്തിലാക്കുന്നതിനുമാണ് മെട്രോ യാത്രയിലൂടെയുള്ള ഈ നേരിട്ടുള്ള പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.



