“‘പ്രാർഥനയോടെയായിരുന്നു ഓരോ ഷോട്ടും’; ‘രാമായണ’ത്തിലെ സീതാ വേഷത്തെക്കുറിച്ച് സായ് പല്ലവി”

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ സീതാദേവിയായി വേഷമിട്ട അനുഭവങ്ങൾ പങ്കുവെച്ച് നടി സായ് പല്ലവി. വേഷം അവതരിപ്പിക്കാൻ താൻ ചിന്തയിൽപ്പോലും വിശുദ്ധി സൂക്ഷിച്ചിരുന്നുവെന്നും ഡൽഹിയിൽ നടന്ന പ്രഥം സങ്കൽപ്പ് ചടങ്ങിൽ സംസാരിക്കവെ താരം പറഞ്ഞു. സീതാദേവിയെ അവതരിപ്പിക്കാൻ സാധിച്ചത് ഒരു അനുഗ്രഹമാണെന്നും ദൈവികമായ ഇത്തരം വേഷങ്ങൾ അപൂർവ്വമായാണ് ലഭിക്കാറുള്ളതെന്നും സായ് പല്ലവി വ്യക്തമാക്കി. ഇത് പിന്നാലെ പോയി നേടിയെടുക്കാവുന്ന ഒന്നല്ലെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.

ചിത്രീകരണത്തിലുടനീളം മനസ്സ് ശാന്തമായും ചിന്തകൾ പവിത്രമായും സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു മികച്ച ടീം ഒപ്പമുണ്ടായിരുന്നതാണ് ഈ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ സഹായിച്ചതെന്നും താരം കൂട്ടിച്ചേർത്തു. രണ്ട് ഭാഗങ്ങളായാണ് ‘രാമായണം’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും. രൺബീർ കപൂർ (ശ്രീരാമൻ), യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button