‘മിസ് പ്രിറ്റി ഇന്ത്യ’യും 16 ലക്ഷം ഫോളോവേഴ്‌സുമുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർ ജീവനൊടുക്കിയ നിലയിൽ

ഭോപ്പാൽ: ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന കണ്ടന്റ് ക്രിയേറ്റർ നിതി തിവാരി ജീവനൊടുക്കി. 30 വയസായിരുന്നു. മദ്ധ്യപ്രദേശിൽ നിന്നുള്ള പ്രമുഖ സോഷ്യൽ മീഡിയ താരമായിരുന്നു നിതി. നിതി പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരുന്നത്. 2024ൽ ‘മിസ് പ്രിറ്റി ഇന്ത്യ’ കിരീടം ചൂടിയിരുന്നു. മോഡലിംഗിലും സിനിമാ അഭിനയത്തിലും സജീവമാകാനുള്ള ശ്രമത്തിനിടെയാണ് ആത്മഹത്യ.

മദ്ധ്യപ്രദേശിലെ ഭുസ മോദിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് നിതിയുടെ മൃതദേഹം കണ്ടത്. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരോ ഒരാളോട് ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button