ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം: ജില്ലാ കൺവെൻഷൻ

പോത്തൻകോട്: ആധുനികവൽക്കരണത്തിന്റെ പേരിൽ പരമ്പരാഗത തൊഴിൽ മേഖലയായ ആധാരം എഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ (KSDWU) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ ജി.ആർ. അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാങ്ങോട് ആർ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് പി. അനിൽ സ്വാഗതം ആശംസിച്ചു.

സംഘടനയുടെ പരീക്ഷ പഠനസഹായിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സുകുമാരൻ (കാസർകോട്), പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, അഡ്വ. വി. സജിത്ത്, കരകുളം ബാബു, ട്രഷറർ തിരുവല്ലം മധു, ഷാജൂ ഡേവിഡ്, പോത്തൻകോട് ഹരിദാസ്, ഷണ്മുഖൻ പോത്തൻകോട്, സുഗതൻ നഗരൂർ, ആറ്റിങ്ങൽ രവികുമാർ എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാങ്ങോട് ആർ. അജിത് കുമാർ പ്രസിഡന്റായും വട്ടവിള അനിൽ സെക്രട്ടറിയായും ദീപു മലയിൻകീഴ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ ആധാരം എഴുത്തുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button