അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; നന്ദകുമാർ കൊളത്താപ്പിള്ളിയെ സ്ഥാനത്ത് നിന്ന് നീക്കി

കൊല്ലം: Achu Oommenനെതിരെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മുൻ അഡീഷണൽ സെക്രട്ടറിയും ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ്നെതിരെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മുൻ അഡീഷണൽ സെക്രട്ടറിയും ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ നന്ദകുമാർ കൊളത്താപ്പിള്ളിയെ സ്ഥാനത്ത് നിന്ന് നീക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ ഒഴിവാക്കിയത്. പകരം മുൻ അഡീഷണൽ സെക്രട്ടറിയായ ലതാ പണിക്കരെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരുന്നത്. 2023-ൽ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് അച്ചു ഉമ്മൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
പരാതി ലഭിച്ചിട്ടും നന്ദകുമാറിനെതിരെ പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇടത് അനുകൂല പ്രവർത്തകനായ അദ്ദേഹത്തെ മനഃപൂർവം പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവും പ്രതിപക്ഷം ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
വിമർശനം ശക്തമായതിനെ തുടർന്ന് നന്ദകുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്ത് ഒരാഴ്ച പിന്നിട്ട ശേഷമാണ് ചോദ്യം ചെയ്തതെന്ന ആരോപണവും നിലനിന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.



