തിരുവനന്തപുരത്ത് സംഘർഷത്തിനിടെ പതിനേഴുകാരൻ കൊല്ലപ്പെട്ടു;രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: നരുവാമൂട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ പതിനേഴുകാരൻ മരിച്ചതായി റിപ്പോർട്ട്. പെരിങ്ങമല സ്വദേശി ശിവസൂര്യനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ രണ്ട് സുഹൃത്തുക്കളായ അജിത്തിനെയും കാർത്തിക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന് ശേഷം ഇരുവരും ചേർന്നാണ് ശിവസൂര്യനെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്ന യുവാവിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ലഹരിപ്രഭാവത്തിലുള്ള സംഘർഷത്തിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. പുന്നമൂട് ജംഗ്ഷനിൽ വച്ച് മൂവരും തമ്മിൽ ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് വഴിവെച്ചത്. ഇതിനിടെ ശിവസൂര്യ ചില്ല് ഗ്ലാസിൽ വീണതിനെ തുടർന്ന് ശരീരത്തിൽ ഗുരുതര പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button