സ്വർണവിലയിൽ വീണ്ടും കുറവ്! ആശ്വാസത്തോടെ വിപണി

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമേകുന്നു. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ ഇന്നത്തെ കണക്കനുസരിച്ച് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായും ഗ്രാമിന് 14,320 രൂപയായും മാറി.

കഴിഞ്ഞ ദിവസം 1,15,160 രൂപയായിരുന്ന പവൻ വിലയിലാണ് ഈ കുറവുണ്ടായത്. മുൻദിവസങ്ങളിലെ വൻ കുതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയിൽ വലിയ മാറ്റമില്ലെങ്കിലും ഈ വിലക്കുറവ് ശ്രദ്ധേയമാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button