ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ Sandra Taraയാണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം നടന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം Government Medical College Kannur മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, കാസർകോട്ടും സമാന ദാരുണ സംഭവം റിപ്പോർട്ട് ചെയ്തു. വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു Aswathi മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനിയായ അശ്വതിയെ ഈ മാസം 18നാണ് താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയെ തുടർന്ന് Government Medical College Kannur ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
അമ്പലത്തറ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷാണ് അശ്വതിയുടെ ഭർത്താവ്. ഏപ്രിൽ 25നായിരുന്നു ഇരുവരുടെയും വിവാഹം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



