സ്വർണവിലയിൽ വീണ്ടും വർധനവ്!

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് പവന് 600 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,15,160 രൂപയായി ഉയർന്നു. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 1,14,520 രൂപയിലായിരുന്നു വ്യാപാരം നടന്നത്. പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ സങ്കീർണ്ണമായി തുടരുന്നതാണ് സ്വർണവിലയിലെ ഈ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണം. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വിലയിൽ നിരന്തരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

അതിനിടെ, രാജ്യത്ത് സ്വർണം വാങ്ങുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയിൽ സ്വർണ ഉത്പാദനം വളരെ കുറവായതിനാൽ ആവശ്യത്തിന് വലിയൊരു പങ്ക് സ്വർണവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇതാണ് നിയന്ത്രണം ഏർപ്പെടുത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതിന്റെ പ്രധാന കാരണം. എങ്കിലും, വില ഉയരുമ്പോൾ വിൽക്കാനും മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനും സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമായാണ് പൊതുജനങ്ങൾ ഇപ്പോഴും സ്വർണത്തെ കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button