ജ്യോതിഷി നിയമന വിവാദം; വിജയ് സർക്കാരിനെതിരെ നടി ജൂലിയുടെ വിമർശനം വൈറൽ

Chennai ചെന്നൈ: Vijay വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച തീരുമാനം വിവാദമായിരുന്നു. വിമർശനം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി വീണ്ടും ചർച്ചയാകുകയാണ്.

ഇതിനിടെ, ബിഗ് ബോസ് താരവും നടിയുമായ Julie ജൂലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടന്ന ആദ്യ ‘തട്ടിപ്പ്’ ഇതാണെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയ വീഡിയോയിലൂടെ ജൂലി പ്രതികരിച്ചത്.

ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള ശമ്പളം നൽകി ഒരു ജ്യോതിഷിയെ പ്രധാന ഔദ്യോഗിക പദവിയിൽ നിയമിച്ചത് തെറ്റാണെന്നും, അത് ഭരണത്തിന്റെ മുൻഗണനകളെ ചോദ്യം ചെയ്യുന്നതാണെന്നും ജൂലി ആരോപിച്ചു. വ്യക്തിപരമായ വിശ്വാസം വേറെയാണെങ്കിലും പൊതുപദവിയിൽ അത്തരമൊരു നിയമനം അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

വീഡിയോയ്‌ക്കൊപ്പം, ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പറഞ്ഞ പഴയ ദൃശ്യങ്ങളും ജൂലി പങ്കുവെച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അനുകൂല-വിരുദ്ധ പ്രതികരണങ്ങൾ ഉയരുകയാണ്.

റിക്കി രാധൻ പണ്ഡിറ്റാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രവചിച്ചതെന്നും, സത്യപ്രതിജ്ഞയുടെ സമയക്രമം വരെ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് മാറ്റിയതെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button