സ്വർണ്ണ തൊഴിലാളികളുടെ അവകാശ സമരത്തിന് നേതൃത്വം നൽകിയ സുമേഷ് അച്യുതന് നന്ദിയർപ്പിച്ച് തൊഴിലാളികൾ

കൊവിഡ് മഹാമാരിയുടെ ഭീതിയിൽ ലോകം മുഴുവൻ ആശങ്കയിലായിരുന്ന കാലഘട്ടത്തിൽ കേരളത്തിലെ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളികൾ നേരിട്ടത് അതീവ ഗുരുതരമായ പ്രതിസന്ധിയായിരുന്നു. സ്വർണ്ണ തൊഴിലാളി സെസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച ബഹുരാഷ്ട്ര കുത്തക സ്വർണ്ണവ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്ന് കേരള ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കാനുള്ള നീക്കമാണ് 2020-ൽ നടന്നത്. പിണറായി വിജയൻ സർക്കാർ കാലത്തെ ഏറ്റവും വലിയ തൊഴിലാളി ദ്രോഹമായാണ് ഈ നടപടിയെ തൊഴിലാളികൾ വിലയിരുത്തുന്നത്.

തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പലരും മൗനം പാലിച്ച സമയത്ത്, സ്വർണ്ണ തൊഴിലാളികളുടെ ദുരിതവും അവകാശ പ്രശ്നങ്ങളും ഏറ്റെടുത്ത് മുന്നോട്ട് വന്ന ഏക പൊതുപ്രവർത്തകനായിരുന്നു കോൺഗ്രസ് നേതാവും നിലവിലെ ചിറ്റൂർ MLAയുമായ സുമേഷ് അച്യുതൻ .

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയും, തൊഴിലാളികളുടെ ശബ്ദം സർക്കാരിന്റെ മുന്നിലെത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായാണ് കേരള ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കപ്പെട്ടത്.

ആയിരക്കണക്കിന് സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളികളുടെ ജീവിതവും അവകാശങ്ങളും സംരക്ഷിക്കാൻ നിർണായക പങ്കുവഹിച്ച സുമേഷ് അച്യുതന് സ്വർണ്ണ തൊഴിലാളികൾ ഹൃദയംഗമമായ നന്ദിയും ആദരവും രേഖപ്പെടുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button