ഖത്തറിൽ ഇനി പാസ്‌പോർട്ട് വീട്ടുപടിക്കലേക്ക്; എംബസി–ഖത്തർ പോസ്റ്റ് പുതിയ സേവന കരാർ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമേകി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വീട്ടുപടിക്കലെത്തുന്നു. ഇതിനായി ദോഹയിലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ പോസ്റ്റും തമ്മിലുള്ള സേവന കരാര്‍ നിലവില്‍ വന്നു. ഖത്തര്‍ പോസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുലും ഖത്തര്‍ പോസ്റ്റ് സി.ഇ.ഒ. ഹസന്‍ ജാസിം അല്‍ സയീദും കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രാബല്യത്തിലായതോടെ പാസ്‌പോര്‍ട്ട്, മറ്റ് കോണ്‍സുലര്‍ രേഖകള്‍ എന്നിവ കൈപ്പറ്റാന്‍ ഇനി എംബസിയില്‍ നേരിട്ട് പോകേണ്ടതില്ല. ഖത്തര്‍ പോസ്റ്റ് വഴി ഇവ അപേക്ഷകന്റെ വിലാസത്തില്‍ എത്തും.
അത്യാധുനിക ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനത്തിലൂടെ രേഖകളുടെ ഓരോ നീക്കവും അപേക്ഷകര്‍ക്ക് നിരീക്ഷിക്കാനാകും. പ്രവാസികള്‍ക്ക് സമയലാഭവും യാത്രാക്‌ലേശമില്ലാത്ത സേവനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ പ്രവാസികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുള്ള എംബസിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *