ചെന്നിത്തല നാളെ ദില്ലിയിലേക്ക്; കേരള വിഷയവും ചർച്ചയിൽ, നിരീക്ഷകർ ഉടൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് Ramesh Chennithala നാളെ ദില്ലിയിലെത്തും. AICC നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടനയാണ് ഔദ്യോഗിക അജണ്ടയായിട്ടുള്ളതെങ്കിലും, കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ചയിൽ പരിഗണിക്കപ്പെടും.
ഇതിനിടെ, എംഎൽഎമാരുടെ മനസറിയാൻ രണ്ട് നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാൻ തീരുമാനമായി. Rahul Gandhi, Mallikarjun Kharge എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഏത് നേതാക്കളെയാണ് നിരീക്ഷകരായി നിയോഗിക്കുന്നതെന്ന് എഐസിസി ഉടൻ വാർത്താക്കുറിപ്പിലൂടെ അറിയിക്കും.
നിയമസഭ കക്ഷി യോഗം നടക്കുന്ന ദിവസം തന്നെ നിരീക്ഷകർ സംസ്ഥാനത്തെത്തുമെന്നാണ് സൂചന.



