സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ കുറഞ്ഞ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയായപ്പോൾ, ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയായി.

ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് മേയ് ഒന്നിന് രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയായിരുന്നു വില. ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടരുന്ന വിപണിയിൽ വൈകുന്നേരത്തോടെ ഇടിവ് ആരംഭിക്കുകയും അതിന്റെ തുടർച്ചയായി ഇന്നും വില കുറഞ്ഞിരിക്കുകയുമാണ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും സ്വർണവിലയിൽ ഇടിവിന് കാരണമായതായി വിലയിരുത്തുന്നു.

അതേസമയം, ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് തകർച്ചയാണ് നേരിടുന്നത്. നിലവിൽ ഒരു ഡോളറിന് 95.39 രൂപയാണ് നിരക്ക്. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *